ബംഗളൂരു: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ളവരെ നിരീക്ഷിക്കാന്‍ കര്‍ണാടക. പനി, ക്ഷീണം, തലവേദന, ശ്വാസതടസം, ചുമ, ഛര്‍ദി, പേശി വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി കേരളത്തില്‍നിന്നെത്തുവര്‍ ഒരാഴ്ച ക്വാറെന്റെനില്‍ കഴിയണം. എല്ലാ അതിര്‍ത്തി ജില്ലകളിലും വിപുലമായ നിരീക്ഷണ നടപടി ആരംഭിച്ചതായി കര്‍ണാടക ആരോഗ്യ കമ്മിഷണര്‍ ഡോ. കെ.വി. ത്രിലോക് ചന്ദ്ര അറിയിച്ചു. കേരളത്തില്‍ നിപ വൈറസ് ബാധയും മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണു കര്‍ണാടക സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
