റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവയിൽ അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു

September 14, 2021 - 5:48 pm

ആലുവ: അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് 14/09/21 ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം.

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കി ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരെയും തട്ടിയശേഷമാണ് നിന്നത്.

ശരീരങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പോലീസ് മൃതദേഹങ്ങൾ ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *