റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണപ്പെരുപ്പ നിരക്കുകളില്‍ കുറവ് വിപണിയില്‍ പ്രതിഫലിച്ചു: നേരിയനേട്ടത്തില്‍ സൂചിക

September 15, 2021 - 3:20 pm

മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 69 പോയിന്റ് ഉയര്‍ന്ന് 58,247.09ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണവും വിപണിയിലെ നേട്ടം പരിമിതമാക്കി. ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്.സി.എല്‍. ടെക്, ഹീറോ മോട്ടോകോപ്പ്, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ടി.സി.എസ്. തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്.ഡി.എഫ്.സി, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, യു.പി.എല്‍, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ദിന വ്യാപാരത്തിനിടെ പതിവുപോലെ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് ഉയരം തൊട്ടു. ബി.എസ്.ഇ. മിഡ്ക്യാപ് 1.09 ശതമാനവും സ്മോള്‍ ക്യാപ് 0.63 ശതമാനവും നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *