റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യശേഖരം കഴിയുന്നു, ഒപ്പം കൊടുംവരള്‍ച്ചയും: അഫ്ഗാന്‍ പട്ടിണിയിലേക്ക്

September 16, 2021 - 11:46 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യശേഖരം ഏതാനും ആഴ്ചകള്‍കൂടിയേ തികയൂവെന്നും രാജ്യം കൊടുംവരള്‍ച്ചയുടെ പിടിയിലാണെന്നു യു.എന്നിന്റെ മുന്നറിയിപ്പ്.ജനങ്ങളില്‍ 70 ശതമാനവും ഗ്രാമീണമേഖലയിലാണു താമസിക്കുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 45 ശതമാനവും കാര്‍ഷിക മേഖലയിലാണ്. രാജ്യത്തെ ഭക്ഷ്യശേഖരം ഏതാനും ആഴ്ചകള്‍കൂടിയേ തികയൂ. കോവിഡും വലിയ നാശം വിതയ്ക്കുന്നുണ്ട്. ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം കൊണ്ടുവന്നതോടെ ഇടത്തരക്കാരും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ അടിയന്തരമായി 7354 കോടി രൂപ അനുവദിക്കണമെന്നു യു.എന്‍. പ്രതിനിധി റീന്‍ പോള്‍സണ്‍ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *