റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയുടെ 71ാം ജന്മദിനം : ഒക്ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളുമായി ബിജെപി

September 17, 2021 - 10:47 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. കൂടാതെ ഒക്ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 17) തുടക്കമാകും.ക്യാംപയിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ മാത്രം 27,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും.ജന്മദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കൊവിഡ് വാക്സിനുകള്‍ നല്‍കി റെക്കോഡ് സൃഷ്ടിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഇതിനായി പരമാവധി ആളുകള്‍ക്ക് വാക്സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിജെപി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്.മുന്‍പ് ഒരു കോടിയിലധികം കൊവിഡ് വാക്സിനുകള്‍ രാജ്യം നല്‍കിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ റെക്കോഡ് നമ്പര്‍ കൊവിഡ് വാക്സിനുകള്‍ നല്‍കിയ ദിവസമായി ഇന്നത്തെ ദിവസത്തെ രാജ്യം രേഖപ്പെടുത്തുന്നത് കാണാനാണ് പാര്‍ട്ടി ശ്രമമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രത്യേകരീതിയില്‍ ആഘോഷക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *