റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

September 17, 2021 - 5:36 pm

തിരുവനന്തപുരം: 71 -ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് രാജ്യത്തെ സേവിക്കാന്‍ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ സാസ്കാരിക രംഗങ്ങളില്‍ നിന്ന് നിരവധി പേരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്. നേരത്തെ മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *