റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഖരമാലിന്യ സംസ്കരണം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണം

September 17, 2021 - 10:30 pm

എറണാകുളം: ഖരമാലിന്യ സംസ്കരണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പുരസ്കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ജില്ലയിൽ പുരസ്കാരത്തിന് അർഹത നേടിയത് ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുമാണ്.   ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഏലൂർ സാന്തോം റിവൈർ സൈഡ് അറീനയിൽ നടക്കുന്ന ചടങ്ങിൽ ‘പ്ലാസ്റ്റിക് കത്തിക്കരുത് കത്തിച്ച് രോഗികളാക്കരുത്’ ജില്ലാതല ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മലിക് നിർവഹിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഏലൂർ നഗരസഭ ചെയർമാൻ സുജിൽ എ.ഡി, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് എം. ആർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് ഷൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ, അനിത ഏലിയാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയ് എന്നിവർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *