റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് രാജിവച്ചു

September 18, 2021 - 7:37 pm

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. അമരീന്ദര്‍ സിംഗ് രാജിവെക്കുന്നതായി അദ്ദേഹത്തിന്റെ മകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

”എന്റെ പിതാവ് പഞ്ചാബ് ഗവര്‍ണര്‍ സാഹിബിന് രാജിക്കത്ത് സമര്‍പ്പിക്കുന്നു,” ഗവര്‍ണറുമൊത്തുള്ള അമരീന്ദറിന്റെ ഫോട്ടോ അറ്റാച്ചുചെയ്തുകൊണ്ട് രണീന്ദര്‍ ട്വീറ്റ് ചെയ്തു.

അമരീന്ദര്‍ സിംഗ് രാജിവച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *