റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് ബന്ധുക്കൾ

September 20, 2021 - 8:30 am

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പാർട്ടിയിൽ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല. വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ മുതൽ മൊബൈൽ ഫോണിലും സുജേഷിനെ കിട്ടുന്നില്ല. സിപിഎമ്മിൽ നിന്ന് സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താൻ ഒറ്റയാൾ സമരം നടത്തിയതാണ് പാർട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് മുൻപ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *