റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു

September 22, 2021 - 6:21 pm

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെടുന്ന പരാതികളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിഹരിക്കുവാൻ കഴിയാത്ത പരാതിയും, അവയുടെ ഫോട്ടോകൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം: സുഭാഷ്. എസ്,  അക്കൗണ്ട്‌സ് ഓഫീസർ, 9446556795. പത്തനംതിട്ട, ആലപ്പുഴ, വയനാട്: ജോസ്‌നാമോൾ. എസ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (വികസനം), 9496380419. കോട്ടയം, ഇടുക്കി, എറണാകുളം: എം.പി. അജിത്ത് കുമാർ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ, 9447872703. തൃശ്ശൂർ, പാലക്കാട്, കാസർകോട്: ഹരികൃഷ്ണൻ.ജി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 7907344705. കോഴിക്കോട്, മലപ്പുറം, കണ്ണൂർ: ബിനുൻ വാഹിദ്, ജോയിന്റ് ഡയറക്ടർ (ഭരണം), 9447894655.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *