റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി: വയലാറില്‍ ഇനി കുറ്റിമുല്ല വസന്തം

September 22, 2021 - 6:32 pm

ആലപ്പുഴ:  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ലകൃഷി നടപ്പാക്കും. 

ഓരോ വാര്‍ഡിലും ഒരേക്കര്‍ സ്ഥലത്ത് 10 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് മുല്ല കൃഷി ചെയ്യുക. തൊഴിലാളികളുടെ സ്വന്തം സ്ഥലവും മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. 

നിലം ഒരുക്കലും പരിപാലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ കാര്‍ഷിക സംഘങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. സ്ഥലമൊരുക്കല്‍ മുതല്‍ പരിപാലനം വരെ 700 തൊഴില്‍ ദിനങ്ങളാണ് ലഭിക്കുക. 

പദ്ധതി വിജയകരമായാല്‍ മുല്ലപ്പൂ സംഭരണത്തിനും വിതരണത്തിനുമായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *