റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ മരണം : ദുരന്തനിവാരണ അതോരിറ്റി തയ്യാറാക്കിയ. മാര്‍ഗരേഖ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

September 23, 2021 - 7:53 am

ദില്ലി : കോവിഡ്‌ ബാധിച്ച മരിച്ചവരുടെ കുടുംബങ്ങള്‍ക്കുളള 50,000രൂപയുടെ ധനസഹായം നല്‍കാമെന്ന്‌ കേന്ദ്രം. ദുരന്തനിവാരണ അതോരിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോവിഡ്‌ ബാധിച്ച മരിച്ചവരുടെ കുടുംബങ്ങള്‍ള്‍ക്ക്‌ നാല്‌ ലക്ഷം രൂപ വീതം സഹായം നല്‍കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്‌.

നാലുലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന്‌ നേരത്തെതന്നെ വ്യക്തമാക്കിയ കേന്ദ്രം 50,000രൂപ വീതം ധനസഹായം അനുവദിക്കാമെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതിനുളള തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലൂടെ കണ്ടെത്തണം. സഹായത്തിനുളള അ്‌പേക്ഷ നിര്‍ദ്ദിഷ്‌ട ഫോമില്‍ കോവിഡ്‌ മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സര്‍ട്ടിഫിക്കറ്റടക്കം ചേര്‍ത്ത്‌ ജില്ലാ ഭരണകൂടത്തിന്‌ നല്‍കണം. സൂക്ഷ്‌മ പരിശോധനക്കുശേഷം 30 ദിവസത്തിനുളളില്‍ സഹായധനം മരിച്ചവരുടെ ബന്ധു ക്കള്‍ക്ക്‌ ലഭ്യമാവും.

ഒരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ സഹായധനം നല്‍കുന്നത്‌ തുടരുമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി 23.09.2021 ല്‍ പരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *