ലക്നൗ: 13 പേജ് ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തന്നെ അഖില ഭാരതീയ അഖാഡ പരിഷത്ത് മേധാവി മഹന്ത് നരേന്ദ്ര ഗിരി
മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തത് കണ്ടെടുത്ത് പോലിസ്. നരേന്ദ്ര ഗിരി മരണത്തിന് ഒരു മണിക്കൂര്‍ മുമ്പ് മൊെബെല്‍ ഫോണില്‍ റെക്കോഡ് ചെയ്ത വീഡിയോ ആണിത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു പ്രയാഗ്രാജിലെ ആശ്രമത്തില്‍ നരേന്ദ്ര ഗിരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.സെല്‍ഫി മോഡില്‍ വീഡിയോ റെക്കോഡ് ചെയ്യുന്നത് എങ്ങനെയെന്നു ധാരണയില്ലാതിരുന്ന സ്വാമി, ഞായറാഴ്ച ഒരു ശിഷ്യനെ വിളിച്ച് ഇക്കാര്യം പഠിച്ചിരുന്നെന്നു പോലീസ് പറഞ്ഞു. മരണശേഷം നരേന്ദ്ര ഗിരിയുടെ മുറിയില്‍നിന്നാണ് മൊെബെല്‍ ഫോണ്‍ കണ്ടെടുത്തത്.
ഒരു സ്ത്രീയ്ക്കൊപ്പം തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കാന്‍ ശിഷ്യനായ ആനന്ദ് ഗിരി ശ്രമം നടത്തുന്നുണ്ടെന്നു നരേന്ദ്ര ഗിരി വീഡിയോയില്‍ പറയുന്നു.ആശ്രമത്തിലെ രണ്ടാമനെന്നു കരുതപ്പെട്ടിരുന്ന ആനന്ദ് ഗിരിക്കു പുറമേ ആദിത്യ തിവാരി, മകന്‍ സന്ദീപ് തിവാരി എന്നിവരെയും തന്റെ മരണത്തിന് ഉത്തരവാദികളായികുറ്റപ്പെടുത്തുന്നു. മൂന്നുപേരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
