റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരറിവാളന് പരോള്‍ നീട്ടി നല്‍കി

September 26, 2021 - 11:03 am

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ നീട്ടി നല്‍കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പേരറിവാളന് പരോള്‍ നീട്ടി നല്‍കുന്നത്. ഒക്ടോബര്‍ 26 വരെയാണ് പരോള്‍ നീട്ടി നല്‍കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ് പേരറിവാളന്‍. മെയ് 19 ന് ആണ് ആദ്യമായി പേരറിവാളന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പരോള്‍ അനുവദിക്കുന്നത്. പ്രതിയുടെ മാതാവ് അര്‍പ്പുതമ്മാളിന്റെ അപേക്ഷയിന്മേല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *