റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധ്യാപക യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാനെത്തിയത് ബ്‌ളൂടൂത്ത് ചെരുപ്പുമായി: 5 പേര്‍ പിടിയില്‍

September 27, 2021 - 10:24 am

ബികനീര്‍: രാജസ്ഥാനില്‍ അധ്യാപക യോഗ്യതാ പരീക്ഷ(രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ്) എഴുതാനായി ബ്‌ളൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. ബ്‌ളൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്. ഇവരില്‍ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി എത്തിയവരും മറ്റ് രണ്ടുപേര്‍ പരീക്ഷ എഴുതുന്നവരെ സഹായിക്കാന്‍ എത്തിയവരും ആണെന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞു.27/09/21 ഞായറാഴ്ചയാണ് കടുത്ത നിയന്ത്രണങ്ങളോടെ പരീക്ഷ നടത്തിയത്. പരീക്ഷയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനവും എസ്എംഎസ് സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നായ റീറ്റ് പരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *