റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിലെ തീയറ്ററുകൾ തുറക്കുന്നു

September 28, 2021 - 11:28 am

ഒക്ടോബർ 22ന് സംസ്ഥാനത്തെ തീയേറ്റർ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്തുകൊണ്ട് ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിൽ ഒക്ടോബർ 22ന് തീയറ്ററുകൾ തുറക്കുന്നത്. ഇതോടെ കൂടുതൽ ചിത്രങ്ങൾ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ബിഗ് ബജറ്റ് ചിത്രങ്ങളായ ആദി പുരുഷ് , രക്ഷാബന്ധൻ എന്നി രണ്ട് ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുകയാണ്. സെയ്ഫ് അലി ഖാനും പ്രഭാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ആദ്യ പുരുഷ് . 2022 ഓഗസ്റ്റ് 11 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. അക്ഷയ് കുമാറിന്റെ ചിത്രമായ രക്ഷാബന്ധൻ ഇതേ ദിവസം തന്നെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *