റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ. സുധാകരനും സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് എ.വിജയരാഘവന്‍

September 29, 2021 - 2:41 pm

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സി.പി.ഐ.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.

സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന് കീഴില്‍ ചികിത്സ തേടിയത് ശാസ്ത്ര ബോധമില്ലാത്തതിനാലാണെന്നും വിജയരാഘവന്‍ പറഞ്ഞു.

തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതിന് പിന്നിലുള്ള കുറ്റകരമായ കാര്യങ്ങളെല്ലാം പുറത്തുവരട്ടെ.

നടന്നത് സൂപ്പര്‍ തട്ടിപ്പാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് പ്രധാനം. പൊലീസ് മുന്‍കൈ എടുത്ത് അക്കാര്യം പരിശോധിക്കുന്നുമുണ്ട്, വിജയരാഘവന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *