കോഴിക്കോട്: യു.ഡി.എഫിൻ്റെ തിരിച്ചുവരവില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലീംലീഗ്.
തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്നാണ് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്‍റെ വിലയിരുത്തൽ.
മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ യോഗത്തിൽ ധാരണയായി. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയുമെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.
യു.ഡി.എഫ് എന്ന മുന്നണി സംവിധാനം പഴയ തരത്തില്‍ ശക്തിയാര്‍ജ്ജിക്കുമോയെന്ന കാര്യത്തിൽ ലീഗ് സമിതി കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്. കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗ് നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചു. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ലീഗ് കൈയ്യും കെട്ടി കാഴ്ച്ചക്കാരായി നിൽക്കേണ്ട കാര്യമില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.
