റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയിലുകളെ വേട്ടയാടിയ കേസില്‍ ഒരു വൈദീകന്‍ അറസ്റ്റിലായി

October 2, 2021 - 8:17 am

തൃശൂര്‍ : മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ഒരു വൈദീകന്‍ അറസറ്റില്‍. രാമവര്‍മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാദര്‍ ദേവസി പന്തല്ലൂക്കാരന്‍ (65) ആണ്‌ അറസ്റ്റിലായത്‌. തൃശൂര്‍ ഫ്‌ളൈംഗ്‌സ്‌ക്വാഡ്‌ റേഞ്ച്‌ ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌ . രണ്ടുമയിലുകളെ വലയില്‍ വീഴ്‌തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിക്കുകയും ചെയ്‌തുവെന്നതാണ്‌ കുറ്റം .വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതും ദേശീയ പക്ഷിയുമാണ്‌ മയിലുകള്‍.

സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ എംഎസ്‌ ഷാജി, ,ബീറ്റ്‌ ഫോറസ്‌റ്റ്‌ഓഫീസര്‍മാരായ എന്‍.യു പ്രഭാകരന്‍,ഷിജു ജേക്കബ്ബ്‌, ,കെ ഗിരീഷ്‌കുമാര്‍, ഫോറസ്‌റ്റ്‌ ഡ്രൈവര്‍ സിപി സജീവ്‌ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. . തുടരന്വേഷണത്തിനായി കേസ്‌ പട്ടിക്കാട്‌ ഫോറസ്‌റ്റ്സ്‌റ്റേഷന്‌ കൈമാറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *