റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നു. : ഒളിവില്‍പോയ ഭര്‍ത്താവ്‌ അറസ്‌റ്റിലായി

October 2, 2021 - 8:31 am

മലപ്പുറം : കൊണ്ടോട്ടി വാഴക്കാട്‌ യുവതിയെ കിടപ്പ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇളംപിലറ്റാശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ മുഹമ്മദ്‌ ഷമീര്‍ മുങ്ങുകയായിരുന്നു.

2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം നാട്ടുകാര്‍ അറിയുന്നത് . കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ്‌ ഷാക്കിറയെ കണ്ടെത്തിയത്‌. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി അന്വെഷണം ആരംഭിച്ചു. കൊലപാതക വിവരം പുറത്തറിഞ്ഞ്‌ മണിക്കൂറുകള്‍ക്കകം ഒളിവില്‍പോയ പ്രതി പോലീസ്‌ കസ്‌റ്റഡിയിലായി. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *