ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിഷിദ ഫുമിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ജപ്പാനിലെ പുതിയ പ്രധാനമന്ത്രി കിഷിദ ഫൂമിയോയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും. ഇന്ത്യയ്ക്കും ജപ്പാനുമിടയിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ മേഖലയിലും അതിനപ്പുറത്തും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “
