റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യ പ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും

October 5, 2021 - 8:58 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ  (2021 ഒക്ടോബർ 6 ന് )  സ്വാമിത്വ പദ്ധതിയുടെ  മധ്യപ്രദേശിലെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.  പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പർട്ടി കാർഡുകളും   ഈ അവസരത്തിൽ  വിതരണം ചെയ്യും.പരിപാടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കും.

സ്വാമിത്വ പദ്ധതിയെക്കുറിച്ച് :

ഗ്രാമീണ ജനവാസ മേഖലകളിലെ താമസക്കാർക്ക് സ്വത്തവകാശം നൽകാൻ ലക്ഷ്യമിട്ടുള്ള പഞ്ചായത്തീ  രാജ് മന്ത്രാലയത്തിന്റെ ഒരു കേന്ദ്ര  പദ്ധതിയാണ് സ്വാമിത്വ. ഗ്രാമീണർ വായ്പ എടുക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെന്നപോലെ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾക്കും വസ്തുവകകൾ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി വഴിയൊരുക്കും. ഏറ്റവും പുതിയ  ഡ്രോൺ-സാങ്കേതികവിദ്യയിലൂടെ  സർവ്വേ  നടത്തി ഗ്രാമപ്രദേശങ്ങളിലെ ജനവാസമുള്ള ഭൂമിയെ വേർതിരിച്ചറിയാൻ ഇത് ലക്ഷ്യമിടുന്നു. ഈ പദ്ധതി രാജ്യത്തെ ഡ്രോൺ നിർമ്മാണ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *