റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ചുട്ടുകൊന്നു

October 5, 2021 - 2:48 pm

യാദ്ഗിര്‍: കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ ചുട്ടുകൊന്നു. യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്.

തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയില്‍വച്ച് പോലിസ് ഇവരുടെ മൊഴെയുടുത്തിരുന്നു. അങ്ങനെയാണ് അക്രമിയെക്കുറിച്ചു വിവരം ലഭിച്ചത്. ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്നാണ് പോലിസിനു ലഭിച്ച വിവരം.

നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികള്‍ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നല്‍കിയിരുന്നു.

04/10/21 തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയം ഇയാള്‍ ബാലമ്മയെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ബാലമ്മയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. അയല്‍ക്കാല്‍ ഓടിക്കൂടി തീകെടുത്തി ബാലമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *