റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

October 7, 2021 - 8:43 am

തിരുവനന്തപുരം : വിശപ്പ്‌ രഹിത കേരളം എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക്‌ കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ജനകീയ ഹോട്ടലുകള്‍ എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടലുകള്‍ ഇപ്പോള്‍ 1095ല്‍ എത്തി നില്‍ക്കുകയാണ്‌. അവയുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കും. പദ്ധതിക്കായി യത്‌നിക്കുന്നവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്‌ രണ്ടാം തരംഗത്തെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ ലോക്‌ഡൗണിന്‌ മുമ്പുളള സമയംവരെ ഒരു ദിവസം ഏകദേശം ഒന്നരലക്ഷം ആളുകളാണ്‌ ഈ ജനകീയ ഭക്ഷണ ശാലകളില്‍ നിന്ന്‌ ആഹാരം കഴിച്ചിരുന്നത്‌. കോവിഡ്‌ നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ ഭക്ഷണം പാഴ്‌സല്‍ ചെയ്‌ത്‌ വിതരണം ചെയ്യാനും സാധിച്ചു.20 രൂപക്കുനല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക്‌ സൗജന്യമായി നല്‍കുകയും ചെയ്യുന്നു. 4855 കുടുംബശ്രീ അംഗങ്ങളാണ്‌ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *