റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലകുറ്റം ചുമത്തി: ആശിഷ് മിശ്ര അറസ്റ്റില്‍

October 10, 2021 - 8:10 am

ലക്‌നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി. യു പി പോലീസിലെ ക്രൈംബ്രാഞ്ച് സംഘം ലഖിംപുര്‍ സ്റ്റേഷനില്‍വെച്ച് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവ സമയം സ്ഥലത്ത് ഇല്ലെന്നു തെളിയിക്കാന്‍ ആശിഷ് കാണിച്ച തെളിവുകള്‍ തള്ളുകയായിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്ന ലംഖിപുര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ലഖിംപുരിലും പരിസരത്തുമുള്ള ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. ആരേയും സ്റ്റേഷന്‍ പരിസരത്തേക്ക് പോലീസ് കടത്തിവിടുന്നില്ല. കര്‍ഷക സമരത്തിലേക്ക് ഇടച്ചുകയറ്റി കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നതായി ദൃസാക്ഷി മൊഴിയുണ്ട്. ആശിഷ് മിശ്രക്കെതിരെ നിരവധി തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *