ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തിയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തേ, ഒക്ടോബര്‍ 6-8, 17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു ചില പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് അന്നു പരീക്ഷ മാറ്റിയത്.യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
