അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കരിയർ ഗൈഡൻസ് പരിപാടി 15 മുതൽ

October 13, 2021 - 4:50 pm

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അദ്ധ്യാപകർ, ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. സെമിനാറുകളും ചർച്ചകളും നടക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം ബേബി ജോൺ മെമ്മോറിയൽ ഗവ: കോളേജ്, എലന്തൂർ ഗവ: ആർട്‌സ്&സയൻസ് കോളേജ്, അമ്പലപ്പുഴ ഗവ: കോളേജ്, കോട്ടയം ഗവ: കോളേജ്, കട്ടപ്പന ഗവ: കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ശ്രീ സി.അച്ചുതമേനോൻ ഗവ: കോളേജ്, പാലക്കാട് ഗവ: വിക്‌ടോറിയ കോളേജ്, മലപ്പുറം ഗവ: കോളേജ്, കോഴിക്കോട് ഗവ: ആർട്‌സ്&സയൻസ് കോളേജ്, വയനാട് എൻ.എം.എസ്.എം. ഗവ: കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്, കാസർഗോഡ് ഗവ: കോളേജ് എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസ് പരിപാടി നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *