റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗതിശക്തി പദ്ധതിയ്ക്ക് രുപരേഖ തയ്യാറാക്കി കേന്ദ്രം: വരുന്നത് 100 കോടിയുടെ വികസനം

October 14, 2021 - 8:43 am

ന്യൂഡല്‍ഹി: 100 കോടിയുടെ ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍. ചരക്കുനീക്കം ഊര്‍ജിതമാക്കിയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങേകുകയാണ് ലക്ഷ്യം.മാസ്റ്റര്‍ പ്ലാന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മള്‍ട്ടി മോഡല്‍ കണക്ടിവിറ്റിയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോജിസ്റ്റിക് ചെലവുകള്‍ കുറച്ചും കാര്‍ഗോ ഹാന്‍ഡ്ലിങ് ശേഷി വര്‍ധിപ്പിച്ചും വാണിജ്യ- സാമ്പത്തിക രംഗങ്ങള്‍ക്കു കൈത്താങ്ങാകുന്നതാണ് നിര്‍ദിഷ്ട മാസ്റ്റര്‍ പ്ലാന്‍.

എല്ലാ വകുപ്പുകളെയും ബന്ധിപ്പിച്ച് പദ്ധതികള്‍ക്കു വേഗം പകരും. കൂടുതല്‍ അധികാരവികേന്ദ്രീകരണം നടത്തും. കൂട്ടുത്തരവാദിത്തം ഇല്ലാത്തതിനാല്‍ ജനങ്ങളുടെ നികുതിപ്പണമാണ് പല പദ്ധതികളിലും കുഴിച്ചുമൂടിയത്.
റോഡ്, റെയില്‍വേ, വ്യോമരംഗം എന്നുവേണ്ട കാര്‍ഷികരംഗത്തുവരെ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി മുന്നേറാനാണ് പ്രധാന്‍മന്ത്രി ഗതിശക്തി പദ്ധതി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *