റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാരവാന്‍ ടൂറിസം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

October 14, 2021 - 8:39 am

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പുത്തന്‍ തരംഗം സൃഷ്ടിച്ച്‌ കാരവാന്‍ ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്‌. കാരവാന്‍ കേരള എന്ന പദ്ധതിക്കാണ്‌ സംസ്ഥാന ടൂറിസം രൂപം നല്‍കുന്നത്‌. ഇതിന്റെ ആദ്യപടിയായി അന്താരാഷ്ട്ര നിലവാരത്തിലുളള ടൂറിസ്റ്റ്‌ കാരവാന്‍ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും, ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന്‌ പുറത്തിറക്കി. പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ഭാരത്‌ ബെന്‍സാണ്‌ കാരവാന്‍ നിര്‍മിച്ചത്‌. സുഗമമായ യാത്രക്കും സുഖപ്രദമായ താമസത്തിനുനുളള ആധുനീക സൗകര്യങ്ങളോടെയുളള ടൂറിസ്‌റ്റ്‌ കാരവാനാണ്‌ നിര്‍മ്മിച്ചിട്ടുളളത്‌.

കേരളത്തില്‍ കാരവാന്‍ ടൂറിസം പുതിയ തരംഗമായി മാറുമെന്ന്‌ പിഎ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.വിനോദ സഞ്ചാരികള്‍ക്ക്‌ ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ്‌ കാരവാന്‍ ടൂറിസം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. രണ്ടുപേര്‍ക്കും, നാലുപേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുളള വാഹനങ്ങളാണ്‌ തയാറാക്കുന്നത്‌. പ്രാദേശിക വിനോദ കേന്ദ്രങ്ങലിലേക്ക്‌ പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം പകല്‍ യാത്രയും രാത്രി യാത്രയും വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ്‌ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌.

സോഫാ കം ബെഡ്‌ ,ഫ്രിഡ്‌ജ്‌, മൈക്രോവേവ്‌ ഓവന്‍, ഡൈനിംഗ്‌ ടേബിള്‍, ടോ്യയ്‌ലറ്റ്‌ ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുളള വിഭജനം ,എസി,ഇന്റര്‍നെറ്റ്‌ കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍ ,ചാര്‍ജിംഗ്‌ സംവിധാനം ജി.പി.എസ്‌ തുടങ്ങി ഒരുആഡംബര കാരവാനില്‍ എന്തൊക്കെയുണ്ടോ അതൊക്കെയും ഈ കാരവാനിലും ഉണ്ടാകും.

പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുളള കേരളാ ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഊര്‍ജം പകരുന്നതാണ്‌ കാരവാന്‍ ടൂറിസം . രജിസ്റ്റര്‍ ചെയ്‌ത കാരവാനുകള്‍ക്ക്‌ പ്രത്യേക ലോഗോ അനുവദിക്കും. ഇത്തരം കാരവാനുകളുടെ യാത്ര തടസരഹിതമായിരിക്കുമെന്നും അനാവശ്യ പരിശോധനകളില്‍ നിന്ന്‌ ടൂറിസ കാരവാനുകളെ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *