റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദമ്പതികളടക്കം മൂന്നുപേര്‍ കഞ്ചാവുമായി പിടിയിലായി

October 14, 2021 - 10:33 am

കോഴിക്കോട്‌ : കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. പോലീസ്‌ പിന്തുടരുന്നതിനിടയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കെഎല്‍ 08 എടി 1234 നമ്പര്‍ കാറിലാണ്‌ ഇവര്‍ കഞ്ചാവ്‌ കടത്തിയത്‌.

നല്ലളം സ്വദേശികളായ അരീക്കാട്‌ ഹസന്‍ഭായ്‌ വില്ലയില്‍ പിഎം ഷംജാദ്‌(25), ഭാര്യ അനീഷ (23) പുല്ലാനിപ്പറമ്പ്‌ ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ്‌ നിഹാല്‍(26) എന്നിവരാണ്‌ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ പിടിയിലായത്‌ ഒരാള്‍ ഓടി രക്ഷപെട്ടതായി പോലീസ്‌ പറഞ്ഞു. കാറില്‍ കഞ്ചാവ്‌ കടത്തുമ്പോള്‍ സ്‌ത്രീകള്‍ ഉണ്ടെങ്കില്‍ പോലീസ്‌ പരിശോധനയില്‍ നിന്നും രക്ഷപെടാമെന്നാണ്‌ പ്രതികള്‍ കരുതുന്നത്‌. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ പല ലഹരി കടത്തും പിടികൂടുന്നത്‌ എന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ പോലീസിന്‌ ലഭിക്കാറുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *