റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറങ്ങി

October 15, 2021 - 8:11 am

തിരുവനന്തപുരം : കഴിഞ്ഞ ആഴ്‌ച എസ്‌ഐ റാങ്ക്‌ മുതലുളള പോലീസ്‌ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറങ്ങി. സമീപ കാലത്തുണ്ടായ വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ 2021 ഒക്ടോബര്‍ മൂന്നിന്‌ മുഖ്യമന്ത്രി പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും പൊതു പെരുമാറ്റ ചട്ടം നിര്‍ദ്ദേശിച്ചതും.

പോലീസ്‌ ഉദ്യോഗസ്ഥര്‍ ജനങ്ങളോട്‌ മാന്യമായി പെരുമാറണം. എസ്‌എച്ച്‌ഒ മുതലുളള എല്ലാ ഓഫീസര്‍മാരുടെയും പൊതുജന സമ്പര്‍ക്കം മാന്യമായിരിക്കണം. ഇത്‌ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാര്‍ജ്‌ ഷീറ്റ്‌ സബ്‌ഡിവിഷണല്‍ ഓഫീസര്‍മാര്‍ സമയബന്ധിതമായി പരിശോധിച്ച്‌ അംഗീകരിക്കണം.

പോലീസ്‌ സ്‌റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്‌. നടപടി സ്വീകരിക്കാന്‍ കഴിയാത്തവയുടെ കാര്യത്തില്‍ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാര്‍ക്ക്‌ മറുപടി നല്‍കണം. കേസുകളുടെ അന്വേഷണ പരാതി എഫ്‌ഐആര്‍ പകര്‍പ്പടക്കം പരാതിക്കാര്‍ക്ക്‌ നല്‍കാവുന്ന രേഖകളെല്ലാം നല്‍കണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതാവണം.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഉറപ്പാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന്‌ എസ്‌എച്ച്‌ഒമാര്‍ ഉറപ്പാക്കണം. കുട്ടികള്‍ക്കെതിരെയുളള അക്രമങ്ങളില്‍ അടിയന്തിര നടപടി വേണം. കുട്ടികളെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്‌ത്‌ നടപടി സ്വീകരിക്കണം.

ഇന്‍റലിജന്‍സ്‌ വെരിഫിക്കേഷന്‍ ഇല്ലാതെ സര്‍ക്കാരിതര പൊതുപരിപാടികള്‍ക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതില്ല. പരിശോധനക്കുശേഷം അത്തരം പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓണ്‍ ലൈന്‍ വഴിയുളള പരാതികള്‍ക്ക്‌ രസീത്‌ നല്‍കണം .സൈബര്‍ നിയമ ലംഘനം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും നടപടി വേണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *