കോഴിക്കോട്: സംരംഭം തുടങ്ങാനെടുത്ത വായപ തിരച്ചടവ് മുടങ്ങിയെേതാടെ വനിത സംരംഭകയുടെ വീട് ജപ്തി ചെയ്‌ത് സംരംഭകയെയും രണ്ടു കുട്ടികളെയും വീട്ടില്‍ നിന്നും പുറത്താക്കി. പുതുപ്പാടി കുപ്പായക്കോട് കീച്ചേരി ടോണിയുടെ ഭാര്യ ജൂലിയെയും പതിനാറും പതിനഞ്ചും വയസുളള രണ്ടുകുട്ടികളെയുമാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ട് ജപ്‌തി നടപടികള്‍ പൂര്‍ത്തീകരിച്ചത്. വഴിത്തര്‍ക്കത്തില്‍ ഇടപെട്ട് സിപിഎം കൊടികുത്തി സമരം ചെയ്‌തതോടെയാണ് ഫാക്ടറി പൂട്ടേണ്ടി വന്നതെന്നും തുടര്‍ന്നാണ് കടം കയറിയതെന്നും ജൂലി പറഞ്ഞു.
2017ല്‍ റബര്‍ ഉല്‍പ്പന്ന സംസ്‌കരണ കേന്ദ്രം തുടങ്ങുന്നതിനായി 90 ലക്ഷം രൂപ ഈങ്ങാപ്പുഴ എസ്‌ബിഐ യില്‍ നിന്നും ജൂലി ടോണി വായപയെടുത്തിരുന്നു. പുരയിടമായ ഒരേക്കര്‍ ഭൂമിയുടെ രേഖയായിരുന്നു ഈട് .ഈ തുക ഉപയോഗിച്ച് ഒറീസാ ലാറ്റക്‌സ് എന്ന പേരില്‍ 2018ല്‍ സ്ഥാപനം തുടങ്ങി. എന്നാല്‍ അയല്‍ വാസികള്‍ തമ്മിലുളള വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഇടപെടുകയും ജൂലിക്കെതിരെ നിലപാടെടുക്കുകയും ചെയ്‌തു. അയല്‍ വാസികള്‍ക്ക് വഴി ജൂലിയുടെ ഭൂമിയിലൂടെ അനുവദിക്കണമെന്ന പാര്‍ട്ടി ആവശ്യം നിരസിച്ചതോടെ പ്രശ്‌ന സ്ഥലത്ത് സിപിഎം കൊടിനാട്ടുകയും ഇവരുടെ സ്ഥാപനത്തിന് ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നെന്ന് ജൂലി ടോണി പറഞ്ഞു. ഫ്‌ക്ടറി പ്രവര്‍ത്തനം നിലച്ചതോടെ ബാങ്ക് അടവുകള്‍ മുടങ്ങി ഒന്നരകോടിയിലധികം രൂപ ബാധ്യതയായി മാറി.
ഒരാഴ്‌ച മുമ്പ് ബാങ്ക് അധികൃതര്‍ ജപ്‌തി നോട്ടീസ് വീട്ടില്‍ പതിച്ചിരുന്നു. 2021 ഒക്ടോബര്‍ 13 ബുധനാഴ്‌ച വൈകുന്നേരം നാലോടെ അധികൃതര്‍ വീടും സ്ഥലവും ജപ്‌തി ചെയ്യാനെത്തി. ജൂലിയും മക്കളും എതിര്‍ത്തെങ്കിലും പോലീസ് ഇടപെട്ട് ജൂലിയെയും മക്കളെയും പുറത്താക്കി . വീട്ടുസാധനങ്ങളും മറ്റും പുറത്തേക്കിട്ട് വീട് സീല്‍ ചെയ്‌തു.എസ്‌ബിഐ എറണാകുളം അസറ്റ് റിക്കവറി വിഭാഗം ചീഫ് മാനേജര്‍ സുനീഷ്, കോഴിക്കോട് സിജെഎം കോടതിയിലെ അഡ്വെക്കേറ്റ് കമ്മീഷണര്‍, ,പുതുപ്പാടി വില്ലേജ് ഓപീസര്‍ ,താമരശേരി പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ രാത്രി ഏഴോടെയാണ് ജപ്‌തി പൂര്‍ത്തീകരിച്ച അധികൃതര്‍ മടങ്ങിയത്.
വീട്ടില്‍ നിന്ന പുറത്താക്കിയ ജൂലിയെയും മക്കളെയും വാര്‍ഡ് അംഗം മോളി ആന്റോ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി എന്നാല്‍ ജൂലിയുടെ അയല്‍ക്കാരയ കുടുംബത്തിന് വീട്ടിലേക്ക് വഴിയൊരുക്കണമെന്ന്‌ആവശ്യപ്പെട്ടതല്ലാതെ പാര്‍ട്ടി ഒരിക്കലും അവരുടെ സംരംഭത്തിനെതിരായിരുന്നില്ലെന്ന് ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
