പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ആറ് തടി കഷണങ്ങളും വിറകും ഈ മാസം 28 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04734 224826.
