റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്

October 16, 2021 - 9:54 pm

തൃശ്ശൂര്‍: ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. 16/10/21 ശനിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *