റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംപി അമെസ്സിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ

October 17, 2021 - 10:44 am

ലണ്ടൻ: ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25കാരനായ യുവാവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുള്ള യുവാവാണ് അറസ്റ്റിലായതെന്നും ആക്രമണത്തിൽ കൂട്ടാളികളില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു. കൗണ്ടർ ടെററിസം പൊലീസിങ് വിഭാഗമാണ് കേസിൽ അന്വേഷണം നടത്തുന്നത്.ലെയ്‌ഗ് ഓണ്‍ സീയിലെ ക്രിസ്‌ത്യൻ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എംപിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *