റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസ തടസം : മലയാളിയായ ബിബിഎ വിദ്യാർത്ഥി മരിച്ചു

October 18, 2021 - 7:55 am

എടവണ്ണ: നേപ്പാളിൽ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകൻ മാസിൻ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാർഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിൻ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാൻ പോകുന്നതായി വിവരം ലഭിച്ചു.

2021 ഒക്ടോബർ 15 വെള്ളിയാഴ്ച എവറസ്റ്റിൽ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പിതൃസഹോദരൻ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *