റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഡാക്കിലേക്ക് വജ്ര, ശൂലം, സാപ്പര്‍ പഞ്ച്, ദണ്ഡ്, ഭദ്ര ആയുധങ്ങള്‍ വിന്യസിപ്പിച്ച് ഇന്ത്യ

October 19, 2021 - 9:55 am

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ -ചൈന സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ആയുധശേഖരം. യു.പി. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപാസ്റ്റെറോണ്‍ നിര്‍മിച്ചവയാണ് ആയുധങ്ങള്‍. വജ്ര, ശൂലം, സാപ്പര്‍ പഞ്ച്, ദണ്ഡ്, ഭദ്ര എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ ആയുധശേഖരം. ഹിന്ദുദേവനായ ശിവന്റെ ആയുധമായി കണക്കാക്കുന്ന ത്രിശൂലത്തിന്റെ രൂപത്തിലുള്ള ആയുധമാണ് ഇതില്‍ പ്രധാനം. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന, വൈദ്യുതി പ്രവഹിക്കുന്ന ത്രിശൂലമാണ് സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത്. ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന, ശത്രുവിനെ െവെദ്യുതാഘാതമേല്‍പ്പിക്കാന്‍ ശേഷിയുള്ള ഇരുമ്പുവടിയാണ് വജ്ര. ശത്രുനിരയുടെ വാഹനങ്ങള്‍ പഞ്ചറാക്കാനും ആയുധങ്ങള്‍ നശിപ്പിക്കാനും ഇതുപകരിക്കും. വൈദ്യുതി കടന്നുപോകുന്ന കൈയുറകളാണ് സാപ്പര്‍ പഞ്ച്. ചാര്‍ജ് ചെയ്താല്‍ എട്ടുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്ന, വാട്ടര്‍പ്രൂഫായ, പൂജ്യം മുതല്‍ 30 വരെ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഇവ. ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൈദ്യുത വടിയാണ് ദണ്ഡ്. സേഫ്റ്റി സ്വിച്ച് ഉള്ളതിനാല്‍ ശത്രു ഇതു െകെക്കലാക്കിയാലും പ്രവര്‍ത്തിപ്പിക്കാനാകില്ല. കല്ലേറില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന പരിചയാണ് ഭദ്ര. ശത്രുവിനെ കുറച്ചുനേരത്തേക്ക് കണ്ണഞ്ചിപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ വെളിച്ചം പുറപ്പെടുവിക്കാനും ഇതിനാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *