റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴ കനക്കുന്നു: പാലക്കാട് ഉരുൾപൊട്ടൽ

October 20, 2021 - 9:01 pm

പാലക്കാട്: കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്.

അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഉരുള്‍പൊട്ടി. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും തഹസില്‍ദാറും ഉടന്‍ സ്ഥലത്തെത്തും. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ ഇരിട്ടിപുഴയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പ്പെട്ടുമരിച്ചു. ഇരിട്ടി സ്വദേശി ഗണേശന്‍ (52)ആണ് മരിച്ചത്.

കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍, ഏന്തിയാര്‍, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ പെയ്യുകയാണ്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകടസാധ്യതാ മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കുമാരനെല്ലൂരും കൊടിയത്തൂരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *