റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി 20/10/21 ബുധനാഴ്ച

October 20, 2021 - 8:29 am

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി 20/10/21 ബുധനാഴ്ച. മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക.

അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻ.സി.ബിയുടെ വാദം. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻ.സി.ബി കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആര്യൻ ഖാന്‍റെ വാദം. കേസിൽ അറസ്റ്റിലായ ആര്യൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്. ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മുംബൈ തീരത്തെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ രണ്ടിന് എന്‍.സി.ബി കസ്റ്റഡിയിലെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *