റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

വാര്‍ത്താ അവതാരകനായി കാര്‍ത്തിക് ആര്യൻ, ട്രെയിലര്‍ പുറത്തുവിട്ടു

October 21, 2021 - 11:35 am

കാര്‍ത്തിക് ആര്യൻ നായകനാകുന്ന ചിത്രമാണ് ധമാക്ക. മാധ്യമ പ്രവര്‍ത്തകനായി കാര്‍ത്തിക് ആര്യൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ദ ടെറര്‍ ലൈവെന്ന ചിത്രത്തിന്റെ റീമേക്കാണ് ധമാക്ക. പ്രമുഖനായ വാര്‍ത്താ അവതാരകനായിട്ടാണ് ചിത്രത്തില്‍ കാര്‍ത്തിക് ആര്യൻ അഭിനയിക്കുന്നത്.

രാം മധ്വാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധമാക്ക എന്ന  പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രാം മധ്വാനിക്കൊപ്പം പൂനീത് ശര്‍മയും ചേര്‍ന്നാണ്. വിശാല്‍ ഖുറാന ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം . മനു ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  റോണി സ്‍ക്ര്യൂവാല ആണ് ചിത്രം നിര്‍മിക്കുന്നത്.

കാര്‍ത്തിക് ആര്യന് പുറമേ ചിത്രത്തില്‍ മൃണാള്‍ താക്കൂര്‍, അമൃത സുഭാഷ്, വികാസ് കുമാര്‍, വിശ്വസീജ് പ്രധാൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ അഭിനയിക്കുന്നുമുണ്ട്.

നെറ്റ്ഫ്ലിക്‍സില്‍ ആണ് ചിത്രം  റിലീസ് ചെയ്യുക. 2021 നവംബര്‍ 19നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *