റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തിരുവനന്തപുരത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

October 21, 2021 - 3:18 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യയെയാണ് ( 23)  രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.  

ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭ പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *