റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തില്‍ കേസെടുത്തു

October 23, 2021 - 7:58 am

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പേരൂര്‍ക്കട പോലീസ്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍,ഡിജിപി,ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍,സിഡബ്ല്യുസി ചെയര്‍ പേഴ്‌സന്‍ സുനന്ദ, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 2021 ഒക്ടോബര്‍ 30 നകം വിശദീകരണം നല്‍കണം. ബാലവകാശ കമ്മീഷന്‍ അംഗം ഫിലിപ്പ് പാറേക്കാട്ടിന്റെ താണ്‌ നടപടി. സാംഭവത്തില്‍ വകുപ്പുതല അന്വേ ഷണത്തിന്‌ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌ പത്തനംതിട്ടയില്‍ പറഞ്ഞു.

എഴുതിക്കിട്ടിയ പരാതിയില്‍ മാത്രമേ നടപടി എടുക്കാനാവൂ എന്ന സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ വാദവും മന്ത്രി തളളി. 2020 ഒക്ടോബര്‍ 22ന്‌ പ്രസവശേഷം മൂന്നാം ദിനം ആശുപത്രിയില്‍ നിന്ന്‌ മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വച്ച്‌ തന്റെ അച്ഛനും അമ്മയും ചേര്‍ന്ന്‌ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. പോലീസ്‌ ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ്‌ സമിതി മറുപടി നല്‍കിയത്‌.

കുട്ടിയെ തിരികെ കിട്ടാനായി അമുപമ 2021 ഏപ്രില്‍ 19ന്‌ പേൂര്‍ക്കട എസ്‌എച്ച്‌ഒയ്‌ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ പുതുതായി എത്തിയ എസ്‌എച്ച്‌ഒ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ്‌ ,ജയചന്ദ്രന്റെ രണ്ട്‌ സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

കുഞ്ഞിനെ തട്ടിയെടുത്ത്‌ ദത്തുനല്‍കിയെന്ന വിവാദത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടത്തി. കുട്ടിയുടെ അച്ഛന്റെ പേരും സ്ഥലവും തെറ്റായാണ്‌ ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ്‌ പിതാവ്‌ അജിത്‌ കുമാര്‍. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ സി ജയകുമാര്‍ എന്നാണെന്നാണ്‌ ആക്ഷേപം. വിലാസം മണക്കാട്ടേതും. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ അനുപമ ആണ്‍കുട്ടിക്ക്‌ ജന്മം നല്‍കിയത്‌. കാട്ടാക്കട ഗ്രാമ പഞ്ചായത്താണ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്‌. കുട്ടിയെ തട്ടിയെടുക്കാനുളള ശ്രമം നടന്നതിന്റെ തെളിവാണിതെന്ന്‌ മാതാപിതാക്കള്‍ ആരോപിക്കുന്നു. കേസ്‌ അന്വേഷിക്കുന്ന പേരൂര്‍ക്കട പോലീസ്‌ ജനന സര്‍ട്ടിഫിക്കറ്റ്‌ കാട്ടാക്കട പഞ്ചായത്തില്‍ നിന്ന് ശേഖരിച്ചു. രേഖകളില്‍ കൃത്രിമം നടന്നോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

പേരൂര്‍ക്കട പോലീസിലും വനിതാ കമ്മീഷന്റെ നടപടികളിലും വിശ്വാസമില്ലാത്തതിനാല്‍ കുട്ടിയെ തിരികെ കിട്ടാനായി 2021 ഒക്ടോബര്‍ 23 മുതല്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന്‌ അനുപമ പറഞ്ഞു.കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ അമ്മക്ക്‌ കുഞ്ഞിനെ കിട്ടണമെന്നതാണ്‌ പാര്‍ട്ടി നിലപാടെന്ന്‌ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിഷയം പാര്‍ട്ടിക്ക്‌ പരിഹരിക്കാന്‍ കഴിയില്ലെന്ന്‌ അനുപമയോട്‌ പറഞ്ഞിരുന്നതായും നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു. പരാതി കത്ത്‌ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്‌തു.കുഞ്ഞിനെ അമ്മക്ക്‌ നല്‍കണമെന്ന്‌ അനുപമയുടെ അച്ചന്‍ ജയചന്ദ്രനോട്‌ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചുവെന്ന്‌ ജയചന്ദ്രന്‍ പറഞ്ഞു. ചെയ്‌തത്‌ ശരിയല്ലെന്ന്‌ ജയചന്ദ്രനോട്‌ പറഞ്ഞിരുന്നുവെന്നും നാഗപ്പന്‍ പറഞ്ഞു.

കുഞ്ഞിനെ ദത്തുകൊടുത്തത്‌ നിയമപരമായ എല്ലാ വ്യവസ്ഥയും പൂര്‍ത്തിയാക്കിയാണെന്ന്‌ ഷിജുഖാന്‍ പറഞ്ഞു. അജിത്‌ ആദ്യം വിവാഹം കഴിച്ച പെണ്‍കുട്ടിയും പാര്‍ട്ടി അനുഭാവിയാണ്‌. അതും പ്രണയവിവാഹമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *