റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍

October 23, 2021 - 2:20 pm

പാലക്കാട്: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ‘നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക് തടയുകയുമാണ് ലക്ഷ്യം. ബാലവിഭവ കേന്ദ്രത്തിന്റെ കീഴിലുള്ള 92 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളും 2460 കുട്ടികളും ഇതിന്റെ ഭാഗമാകും. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കും. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഊരുമുപ്പന്‍ മാര്‍, പഞ്ചായത്ത്, ഊര് സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്യാമ്പയിന് മുന്നോടിയായി അഗളി മിനി സിവില്‍ സ്റ്റേഷന്‍ യുവജന കേന്ദ്രത്തില്‍ നടന്ന ആര്‍.പിമാര്‍ക്കുള്ള പ്രത്യേക പരിശീലനം കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് ദീപ മുരുകന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ കെ പി കരുണാകരന്‍ അധ്യക്ഷനായി. സുധീഷ് മരുതളം, ബിനില്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *