റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോണ്‍ പേയ്ക്കും പ്രൊസസിങ് ഫീ വരുന്നു

October 24, 2021 - 10:56 am

ന്യൂഡല്‍ഹി: യു.പി.ഐ. ഉപയോഗിച്ചുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ. ഇടപാടുകള്‍ക്ക് രണ്ട് രൂപ വരെയാണ് പ്രൊസസിങ് ഫീസ് ചുമത്തുക. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ നിലവില്‍ ഇടപാടുകള്‍ക്ക് പണം ചുമത്താന്‍ ആരംഭിച്ചിട്ടില്ല. അതേസമയം ചെറിയ തുകയുടെ ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ചുമത്തില്ലെന്നും ഫോണ്‍ പേ അറിയിച്ചു. 50 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു രൂപയും 100ന് മുകളിലുള്ളതിന് രണ്ട് രൂപയും ചാര്‍ജായി ഈടാക്കുമെന്നും ഫോണ്‍ പേ വക്താവ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *