റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം ; ഷിജുഖാന്റെ സ്ഥാനം തെറിച്ചേക്കും

October 24, 2021 - 12:30 pm

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും.

അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഐഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപി ഐ എം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളുണ്ടായി.

ആ ഘട്ടത്തിലാണ് അനുമപയ്ക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് സിപി ഐ എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്തെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനായി എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്ന് എ വിജയരാഘവനും ബൃന്ദ കാരാട്ടുമടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *