റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

October 25, 2021 - 8:21 am

ഹരിപ്പാട് : ആലപ്പുഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാതയി കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 2021 ഒക്ടോബർ 24 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കന്യാകുമാരി സ്വദേശികളായ ജഗൻ, ബൽറാം എന്നിവർക്കാണ് പരിക്കേറ്റത്

കന്യാകുമാരിയിൽ നിന്നും തൃശ്ശൂർ ചാവക്കാടേക്ക് മത്സ്യബന്ധന വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമല്ല.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് പൊലീസും ഹൈവേ പൊലീസും എത്തി ഗതാഗതം നിയന്ത്രിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *