റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് പെൺകുട്ടിക്കുനേരെ ബലാൽസം​ഗ ശ്രമം

October 26, 2021 - 10:14 am

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കൊണ്ടോട്ടിക്കടുത്ത് ഒരു വാഴത്തോപ്പിൽ പെൺകുട്ടിയെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കല്ലുകൊണ്ടുളള ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് ഉൾപ്പടെ ശരീരമാസകലം ഗുരുതരമായി പരിക്കുകളുണ്ട്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബലാൽസം​ഗ ശ്രമത്തെക്കുറിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വാഴത്തോട്ടത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *