റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

October 26, 2021 - 1:01 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. 26/10/21 ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *