റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാന്ധിജയന്തി മത്സരം : വിജയികളെ പ്രഖ്യാപിച്ചു

October 26, 2021 - 5:41 pm

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.

യു. പി വിഭാഗത്തില്‍ പൂര്‍ണ എം എം (ഗവണ്മെന്റ് യു പി എസ്, വിതുര) ഒന്നാം സ്ഥാനവും നിവേദ്യ എസ് ആര്‍ (ഗവണ്മെന്റ് എച്ച്.എസ്.എസ്, കുളത്തുമ്മല്‍) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദിത്യന്‍ ജെ എസ് ( ശ്രീധര്‍മ്മശാസ്താ പബ്ലിക് സ്‌കൂള്‍, പെരുങ്കടവിള) ഒന്നാം സ്ഥാനവും സൂര്യ നാരായണന്‍ (സര്‍.എലിസബത്ത് ജോയല്‍ സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അമിത് ജ്യോതി ( ജി എം ജി എച്ച് എസ് എസ്, പട്ടം) ഒന്നാം സ്ഥാനവും അമൃത വി നായര്‍ (ജിഎച്ച്എസ്എസ്, ആയിരൂപറ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

സമകാലിക ജീവിതത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കുള്ള പ്രസക്തി എന്നതായിരുന്നു വിഷയം. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *