റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപ, പെട്രോളിന് 6.42

October 27, 2021 - 2:36 pm

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.25 രൂപയും, ഡീസല്‍ 102.06 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപ, ഡീസലിന് 104.14 രൂപ, കോഴിക്കോട് പെട്രേളിന് 108.39 രൂപ, ഡീസല്‍ 102.20 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോൾ വില 120 കടന്ന് 120.04 രൂപയിലെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *